NATIIONAL
ഒന്നു മിന്നി, പക്ഷേ ‘ഫുൾപവർ’ ആയില്ല; ‘അടി’ക്കാരെ ഒതുക്കി കൊൽക്കത്ത; ഹൈദരാബാദിനെതിരെ 227 റൺസ് വിജയലക്ഷ്യം

കൊൽക്കത്ത ∙ ഐപിഎൽ ആരാധകർ കാത്തിരുന്ന ആ ദിനം ഇന്നാണെന്നാണ് തുടക്കത്തിൽ കരുതിയിരുന്നത്. ടീം ടോട്ടൽ 300 എന്ന മാന്ത്രികസഖ്യ സൺറൈസേഴ്സ് ഹൈദരാബാദ് പിന്നിടുന്ന ദിനം. അതിന്റെ ചില സൂചനകൾ ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും നൽകുകയും ചെയ്തു. എന്നാൽ അച്ചടക്കമുള്ള ബോളിങ്ങിലൂടെ കൊൽക്കത്ത ബോളർമാർ, ഹൈദാരാബാദ് ബാറ്റർമാരെ പിടിച്ചുകെട്ടിയപ്പോൾ സ്കോർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസിൽ ഒതുങ്ങി. കൊൽക്കത്തയ്ക്ക് 227 റൺസ് വിജയലക്ഷ്യം. ഹൈദരാബാദിനു വേണ്ടി ഹെൻറിച്ച് ക്ലാസൻ (35 പന്തിൽ 52) അർധസെഞ്ചറി നേടിയപ്പോൾ കൊൽക്കത്ത പേസർ ബ്ലെസിങ് മുസറബാനി നാല് വിക്കറ്റ് വീഴ്ത്തി.ആറാം ഓവറിൽ കാർത്തിക് ത്യാഗിയെ പന്തേൽപ്പിക്കാനുള്ള ക്യാപ്റ്റൻ അജിൻക്യ രഹാനെയും തീരുമാനം ശരിയായി. നാലാം പന്തിൽ കാമറൂൺ ഗ്രീന് ക്യാച്ച് നൽകി ഹെഡ് പുറത്ത്. ഒന്നാം വിക്കറ്റിൽ 82 റൺസാണ് ഹെഡ്– അഭിഷേക് സഖ്യം കൂട്ടിചേർത്തത്. മൂന്നു സിക്സും ആറു ഫോറുമാണ് ഹെഡിന്റെ ബാറ്റിൽനിന്നു പിറന്നത്. ഹെഡിനെ നഷ്ടപ്പെട്ടെങ്കിലും പിന്നീടു ക്രീസിലെത്തിയ ക്യാപ്റ്റൻ ഇഷാൻ കിഷനും അഭിഷേകും ചേർന്ന് റൺറേറ്റ് താഴാതെ കാത്തു. എട്ടാം ഓവറിൽ സ്കോർ 100 കടന്നു. എന്നാൽ 9–ാം ഓവറിൽ ബ്ലെസിങ് മുസറബാനിയുടെ ഇരട്ടപ്രഹരമാണ് ഹൈദരാബാദ് ഇന്നിങ്സിന്റെ താളം തെറ്റിച്ചത്.അവസാന രണ്ട് ഓവറിൽ നാല് വിക്കറ്റ് വീണപ്പോൾ 26 റൺസും ഹൈദരാബദ് അടിച്ചു. 19–ാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയെയും, പിന്നാലെയത്തിയ സലീൽ അറോറയെയുമാണ് (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി വൈഭവ് അറോറ പുറത്താക്കിയത്. അവസാന ഓവറിൽ അർധസെഞ്ചറിക്ക് തൊട്ടുപിന്നാലെ ഹെൻറിച്ച് ക്ലാസനും ശിവങ് കുമാറും (2 പന്തിൽ 4) മുസറബാനിക്ക് വിക്കറ്റ് സമ്മാനിച്ചു. ഹർഷ് ദുബെ (3 പന്തിൽ 9*) പുറത്താകാതെ നിന്നു.
Source link


