ഐഫോണിൽ ചിത്രീകരിച്ച പഗിട കളി

പൂർണമായും ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം പഗിട കളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . പണി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസന്റെ ആദ്യ സംവിധാന സംരംഭം ആണ്. കേരളത്തിൽ നടന്ന കൊലപാതകവും തുടർന്ന് ഒരു കുട്ടിയെ കാണാതാകുന്ന സംഭവത്തിലൂടെ മുന്നേറുന്ന സസ്പെൻസ്, റൊമാൻസ്, റിവഞ്ച് ത്രില്ലർ ചിത്രമാണിത്.ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് പ്രധാന താരങ്ങൾ .ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്.എസ് .എസ് കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു.ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് നിർമ്മാണം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ മാസം പ്രദർശനത്തിനെത്തും. പി .ആർ. ഒ എ. എസ്. ദിനേശ്,മനു ശിവൻ.
Source link



