NATIIONAL
ഐപിഎലിൽ ‘ടൈം’ വരും! ഇപ്പോഴിതാ ഒരു ഹാപ്പി ന്യൂസ്: ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ സഞ്ജു സാംസണും

മുംബൈ ∙ ഐപിഎലിൽ ഇതുവരെ തിളങ്ങാത്തതിന്റെ വിഷമത്തിനിടയിലും സഞ്ജു സാംസൺ ആരാധർക്ക് ഇതാ ഒരു സന്തോഷ വാർത്ത: മാർച്ച് മാസത്തെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡിനുള്ള നാമനിർദേശ പട്ടികയിൽ താരം ഇടംപിടിച്ചിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനമാണ് താരത്തെ ചുരുക്കപ്പട്ടികയിൽ എത്തിച്ചത്. സഞ്ജുവിനൊപ്പം ഇന്ത്യൻ പേസർ ജസ്പ്രീസ് ബുമ്രയും ന്യൂസീലൻഡ് പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കൻ ബാറ്റർ കോണർ ഈസ്റ്റർഹൂയിസനും പട്ടികയിലുണ്ട്. കൊൽക്കത്തയിൽ നടന്ന അവസാന സൂപ്പർ 8 മത്സരത്തിൽ വെസ്റ്റീൻഡീസിനെതിരെ സഞ്ജു പുറത്താകാതെ 97 റൺസ് നേടി. തുടർന്ന് മുംബൈയിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 89 റൺസും അഹമ്മദാബാദിൽ ന്യൂസീലൻഡിനെതിരായ ഫൈനലിൽ 89 റൺസും നേടി. ഇതേ മത്സരങ്ങളിൽ, ബുമ്ര 12.00 ശരാശരിയിലും 7.00 ഇക്കോണമി റേറ്റിലും ഏഴ് വിക്കറ്റുകൾ വീഴ്ത്തി.
Source link


