test del 3

ഐഐടി മദ്രാസിൽ എംടെക്, എംഎ, എംഎസ്‌സി പ്രവേശനം


ഐഐടി മദ്രാസിൽ എംടെക്, എംഎ, എംഎസ്‌സി പ്രവേശനത്തിന് https://mtechadm.iitm.ac.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 27 വരെ അപേക്ഷിക്കാം. ഗേറ്റ്, ജാം സ്കോർ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷാ ഫീസ് 600 രൂപ. പട്ടികജാതി, വർഗ, ഭിന്നശേഷി, വനിതാ വിഭാഗത്തിന് 300 രൂപ.യോഗ്യത: ബിരുദത്തിനു ശേഷം 2024/ 25/ 26 വർഷങ്ങളിലെ ഗേറ്റ് യോഗ്യത. 8.0 സിജിപിഎ എങ്കിലും നേടി ഐഐടിയിൽ ബി.ടെക് പൂർത്തിയാക്കിയവർക്ക് ഗേറ്റ് യോഗ്യത നിർബന്ധമല്ല. സ്പോൺസേഡ്, ക്യുഐപി, യുഒപി, ഡിഫൻസ് സ്പോൺസേഡ് എന്നിങ്ങനെയുള്ള മാർഗങ്ങളിലൂടെയും പ്രവേശനം നേടാം. അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. എംഎ പ്രോഗ്രാമുകൾക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദം മതിയാകും. എംടെക്, എംഎ പ്രവേശനത്തിനായി അപേക്ഷിക്കുന്നവർ കോമൺ ഓഫർ അക്സപ്റ്റൻസ് പോർട്ടലിലും (സിഒഎപി) റജിസ്റ്റർ ചെയ്യണം. പ്രവേശന നടപടികളും സിഒഎപി പോർട്ടൽ വഴിയാകും. https://coap2026.iitr.ac.in.പുതിയ എംടെക്, എംഎ പ്രോഗ്രാമുകൾ 3 പുതിയ എംടെക് പ്രോഗ്രാമുകളും ഒരു എംഎ പ്രോഗ്രാമും ഇത്തവണ ഐഐടി മദ്രാസിൽ ആരംഭിച്ചിട്ടുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ കീഴിൽ കംപ്യൂട്ടേഷനൽ എൻജിനീയറിങ് ഫോർ മെക്കാനിക്കൽ സിസ്റ്റംസ്, എൻജിനീയറിങ് ഡിസൈൻ വകുപ്പിൽ റോബട്ടിക്സ്, മെറ്റീരിയൽ എൻജിനീയറിങ്ങിനു കീഴിൽ സെമികണ്ടക്ടർ മെറ്റീരിയൽസ് ടെക്നോളജി എന്നീ പ്രോഗ്രാമുകളാണ് പുതിയതായി ആരംഭിച്ചത്. ഹ്യുമാനിറ്റീസ് വകുപ്പിനു കീഴിൽ എംഎ പബ്ലിക് പോളിസി പ്രോഗ്രാമാണ് ഇത്തവണ ആരംഭിച്ചത്.


Source link

Back to top button