test del 5 copy of del 3

എൽപിജി ബുക്കിങ് ഇടവേള 35 ദിവസമായി കൂട്ടിയോ? | Fact Check


എൽപിജി സിലിണ്ടർ ബുക്കിങ്ങുകൾക്കിടയിലുള്ള അന്തരം കേന്ദ്ര സർക്കാർ 35 ദിവസമായി വർദ്ധിപ്പിച്ചതായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.

∙ അന്വേഷണം
Domestic gas bookings can now be made after 35 days, not 25. The game of good times begins. Stay tuned (പരിഭാഷ) എന്നാണ് വൈറൽ പോസ്റ്റിലെ പ്രചാരണം പോസ്റ്റ് കാണാം https://www.facebook.com/story.php?story_fbid=1533192418814613&id=100063716086960. കീവേർഡുകളുടെ പരിശോധനയിൽ ഓൺലൈനിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കുന്ന ഒരു പത്രക്കുറിപ്പ് മാർച്ച് 25 ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ https://www.pib.gov.in/PressReleasePage.aspx?PRID=2244853&v=5&reg=3&lang=2 പ്രസിദ്ധീകരിച്ചതായി ഞങ്ങൾ കണ്ടെത്തി. പിഎംയുവൈ കണക്ഷനുകൾക്ക് 45 ദിവസവും, പിഎംയുവൈ അല്ലാത്ത സിംഗിൾ ബോട്ടിൽ കണക്ഷനുകൾക്ക് 25 ദിവസവും, പിഎംയുവൈ അല്ലാത്ത ഡബിൾ ബോട്ടിൽ കണക്ഷനുകൾക്ക് 35 ദിവസവും എന്നിങ്ങനെ പുതുക്കിയ എൽപിജി റീഫിൽ ബുക്കിങ് സമയപരിധികൾ പ്രഖ്യാപിച്ചതായി ചില വാർത്താ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. കണക്ഷൻ തരം പരിഗണിക്കാതെ, നിലവിലുള്ള റീഫിൽ ബുക്കിങ് സമയപരിധികൾ മാറ്റമില്ലാതെ തുടരുന്നു, നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവും ആയിട്ടാണ് നിലവിൽ തുടരുന്നത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവും https://x.com/PetroleumMin/status/2036688063028691285 ഗ്യാസ് ബുക്കിംഗ് നിയമങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.


Source link

Back to top button