LATEST

എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി വാർത്താക്കുറിപ്പ്; കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്‌പെൻഷൻ


കണ്ണൂർ: എൽഡിഎഫ് സ്ഥാനാർത്ഥിക്കായി സർക്കാർ വകുപ്പായ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് (പിആർഡി) ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. നിഷ്‌പക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ പ്രവർത്തിയെന്ന് ചൂണ്ടികാട്ടിയാണ് നടപടി. കണ്ണൂർ ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്. അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിന്റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെക്കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂർ ഡിസിസി ഇന്നലെ ആരോപിച്ചിരുന്നു.


Source link

Back to top button