test del 4 copy of del 3

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു


കോട്ടയം∙ എൻഎസ്എസ് സെക്രട്ടറിയും ഫാമിങ് കോർപറേഷൻ ചെയർമാനും ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഹരികുമാർ കോയിക്കൽ (71) അന്തരിച്ചു  ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എൻഎസ്എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, എൻഎസ്എസ് അഗ്രികൾച്ചറൽ  വിഭാഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പെരുന്ന കോയിക്കൽ ഗോവിന്ദപിള്ളയുടെയും തങ്കമണി അമ്മയുടെയും മകനാണ്. ഭാര്യ: എസ്.മിനി (റിട്ട. ബോട്ടണി വിഭാഗം എച്ച്ഒഡി, പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ്). മക്കൾ: എം.അനുപ (അധ്യാപിക, പെരുന്ന എൻഎസ്എസ് ജിഎച്ച്എസ്), എച്ച്.ബാലഗോവിന്ദ്. മരുമകൻ: എസ്. ശ്രീകാന്ത് (അധ്യാപകൻ, പന്തളം എൻഎസ്എസ്, ജിഎച്ച്എസ്). സംസ്കാരം വ്യാഴാഴ്ച്ച രാത്രി 7.30ന് വീട്ടുവളപ്പിൽ (കോയിക്കൽ വിജയഭവനം, പെരുന്ന പടിഞ്ഞാറ്).


Source link

Back to top button