LATEST

എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് പറയില്ല: ഐസക്


പത്തനംതിട്ട: എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും ആര് വോട്ട് ചെയ്താലും ചാപ്പകുത്തി മാറ്റിനിറുത്തില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. മതനിരപേക്ഷ നിലപാടും വികസനവും ഉയർത്തിപ്പിടിച്ചാണ് എൽ.ഡി.എഫ് വോട്ട് ചോദിക്കുന്നത്. അതിനെ ആർക്കും പിന്താങ്ങാം. എന്തിന് വോട്ട് തരുന്നു എന്ന് പറയേണ്ടത് വോട്ട് ചെയ്യുന്നവരാണ്. എസ്.ഡി.പി.ഐയുമായി മഞ്ചേശ്വരത്ത് യു.ഡി.എഫാണ് ചർച്ചയ്ക്ക് പോയത്. യു.ഡി.എഫിന്റെ ഒരു ഭാഗമാണ് വെൽഫെയർ പാർട്ടി. അത്തരം ഏർപ്പാടുകൾക്ക് എൽ.ഡി.എഫ് ഇല്ല.


Source link

Back to top button