LATEST
എല്ലാ ജില്ലകളിലും ചൂട് കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പകൽ ചൂട് കൂടുന്നു. കണ്ണൂരിലും (38.4 ഡിഗ്രി സെൽഷ്യസ്) കോട്ടയത്തുമാണ് (38.0 ഡിഗ്രി ) ഇന്നലെ ഉയർന്നചൂട് രേഖപ്പെടുത്തിയത്. കൊച്ചിയിലും പുനലൂരും 36 ഡിഗ്രിസെൽഷ്യസായിരുന്നു ചൂട്. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ താപനില ഉയർന്ന് 35 ഡിഗ്രിയിലെത്തി. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
Source link



