test del 3
എഫ്സിആര്‍എ ബില്‍ ലോക്സഭ ഇന്ന് പരിഗണിക്കില്ല: കാരണം പ്രതിഷേധമോ തിരഞ്ഞെടുപ്പ് രാഷ്ട്രീയമോ?

ന്യൂഡല്‍ഹി∙ വിവാദമായ എഫ്സിആര്‍എ ബില്‍ ലോക്സഭ ഇന്ന് ചര്‍ച്ചയ്ക്കെടുക്കില്ല. സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷം വന്‍തോതില്‍ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണ് പാര്‍ലമെന്റികാര്യ മന്ത്രി കിരണ്‍ റിജിജു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഇന്ന് പരിഗണിക്കാനായി കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാന നിമിഷം പരിഗണിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബില്‍ പരിഗണിക്കുന്നത് കണക്കിലെടുത്ത് കോൺഗ്രസ് എംപിമാരോട് ഇന്ന് അടിയന്തരമായി ഡൽഹിയിലെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർദേശം നൽകിയിരുന്നു. മിക്ക കേരള എംപിമാരും പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളിൽ പലരും തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കുമ്പോൾ ബലമായി എഫ്സിആർഎ ബിൽ പാസാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.
Source link


