test del 3
‘എന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടോ?, മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിക്കാൻ തയാറാകണം’

കൊൽക്കത്ത ∙ തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് ബിജെപിയോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുരുലിയയിലെ മാനബസാറിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. തന്നെ കൊല്ലാൻ അവർ പദ്ധതിയിടുന്നുണ്ടോയെന്നായിരുന്നു അമിത് ഷായുടെ പരിഹാസത്തിനു നേരെ മമതയുടെ ചോദ്യം.ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിലെ ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് മമത ഇന്നലെ പറഞ്ഞിരുന്നു. മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കുന്നതിനു ബിജെപി നിയന്ത്രണം ഏർപ്പെടുത്തുമെന്നും സ്ത്രീകൾക്കായുള്ള ‘ലക്ഷ്മി ഭണ്ഡാർ’ എന്നുമായിരുന്നു മമതയുടെ വിമർശനം.
Source link


