LATEST

എണ്ണ ടാങ്കുകൾ കത്തിച്ച് യു.എസും ഇസ്രയേലും, ടെഹ്റാനെ വിഴുങ്ങി കറുത്ത പുക


ടെഹ്‌റാൻ: ഇറാനിലെ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളെയും എണ്ണ സംഭരണ ടാങ്കുകളെയും ലക്ഷ്യമിട്ട് യു.എസും ഇസ്രയേലും വ്യോമാക്രമണം തുടങ്ങിയതോടെ, ടെഹ്റാനടക്കം നഗരങ്ങളെ പൊതിഞ്ഞ് കട്ടിയേറിയ കറുത്ത പുക. മിസൈലാക്രമണങ്ങൾ മൂലമുള്ള സ്ഫോടനങ്ങൾക്കിടെയിൽ, കത്തിയമരുന്ന എണ്ണ സംഭരണ ടാങ്കുകളിൽ നിന്നുയരുന്ന പുകയിലെ രാസവസ്തുക്കളും ജനങ്ങൾക്കിടെയിൽ ഭീതി സൃഷ്ടിക്കുന്നു.അതിനിടെ, ഇറാനിൽ ‘വിഷ മഴ’യ്ക്ക് സാദ്ധ്യതയുണ്ടെന്ന് റെഡ് ക്രെസന്റ് സംഘടന മുന്നറിയിപ്പ് നൽകി. കട്ടിയേറിയ കറുത്ത പുകയുടെ സാന്നിദ്ധ്യം കാരണം മഴവെള്ളം വിഷമയമാകാമെന്നും,​ മഴ പെയ്താൽ ജനങ്ങൾ കഴിയുന്നതും പുറത്തിറങ്ങരുതെന്നും റെഡ് ക്രെസന്റ് അറിയിച്ചു. ത്വക്കിൽ പൊള്ളൽ മുതൽ ശ്വാസകോശ പ്രശ്നങ്ങൾക്കുവരെ ഇത് കാരണമാകാം.ഇന്നലെ രാവിലെ ടെഹ്റാനിൽ പെയ്ത മഴയ്ക്ക് കറുത്ത നിറമായിരുന്നെന്നും എണ്ണപ്പാട പോലെ മാലിന്യങ്ങൾ കലർന്നിരുന്നെന്നും പ്രചരിക്കുന്നുണ്ട്. ജനങ്ങൾ ജനാലകൾ തുറക്കരുതെന്നും മാസ്ക് ധരിക്കണമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി. സൂര്യൻ അപ്രത്യക്ഷമായ പോലെയായിരുന്നു ഇന്നലെ ടെഹ്റാനിലെ പകലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതുവരെ 1,400ഓളം പേരാണ് യു.എസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടത്.


Source link

Related Articles

Back to top button