LATEST

എടയാർ തീപിടിത്തം;  സി ജി ലൂബ്രിക്കന്റ്‌സ്  അടച്ചുപൂട്ടാൻ  നിർദേശം; മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 15  ലക്ഷം  രൂപ  നഷ്ടപരിഹാരം


കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപമുണ്ടായ തീപിടിത്തത്തിൽ സി.ജി ലൂബ്രിക്കന്റ്‌സ് അടച്ചുപൂട്ടാൻ നിർദേശം. സുര‌ക്ഷാവീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്‌ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പാണ് നിർദേശം നൽകിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുംവരെ കമ്പനി തുറക്കരുതെന്നാണ് നിർദേശം. ഡിസംബറിൽ നടത്തേണ്ട കോയിൽ ടെസ്റ്റിംഗ് കമ്പനി നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഓയിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തേക്കുറിച്ചുള്ള പ്രാഥമികാന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നും കൂടുതൽ അന്വേഷണത്തിന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.


Source link

Back to top button