LATEST

എംപിമാർ മത്സരിക്കേണ്ട,​ സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് ; 31പേരുടെ പട്ടികയ്ക്ക് അംഗീകാരം നൽകി ഹൈക്കമാൻഡ്


ന്യൂഡൽഹി: സിറ്റിംഗ് എം.പിമാർ നിയമസഭാ തിര‍‍‍ഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എം.പിമാർ നിയമസഭയിലേക്ക് മാറിയശേഷം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ അത് തിരിച്ചടിയാകും. ഇത് ചൂണ്ടിക്കാട്ടിയാണ് എം.പിമാർ മത്സരിക്കേണ്ടെന്ന നിലപാട് നേതൃത്വം ആവർത്തിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കം സിറ്റിംഗ് എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് തീരുമാനം. മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ.സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തി.


Source link

Related Articles

Back to top button