LATEST
എം.ടി. രമേശിന് സീറ്റില്ല: നിരാശയിൽ അണികൾ

തൃശൂർ: തൃശൂരുൾപ്പെടെ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ എതെങ്കിലും ഒന്നിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതിയ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും പട്ടികയ്ക്ക് പുറത്ത്. തൃശൂരിൽ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു രമേശിന് നേതൃത്വം നൽകിയിരുന്ന ഉറപ്പ്.പലപ്പോഴും തൃശൂരിന്റെ സംഘടനാച്ചുമതല എം.ടി. രമേശിനായിരുന്നു. അതുകൊണ്ട് തൃശൂർ ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുമ്പേ രമേശ് പ്രവർത്തനം ആരംഭിച്ചു. ഇതിനായി വലിയൊരു ടീം തന്നെ തൃശൂരിലെത്തിയിരുന്നു.
Source link



