test del 4 copy of del 3

ഊഞ്ഞാലാടാൻ ശ്രമിക്കുന്നതിനിടെ വസ്ത്രം കഴുത്തിൽ കുരുങ്ങി; പത്തു വയസ്സുകാരന് ദാരുണാന്ത്യം


നല്ലേപ്പിള്ളി ∙ ഊഞ്ഞാലാടാൻ ശ്രമിക്കുന്നതിനിടെ വസ്ത്രം കഴുത്തിൽ കുരുങ്ങി മുറുകി നാലാം ക്ലാസുകാരൻ മരിച്ചു. നല്ലേപ്പിള്ളി സൗത്ത് സ്ട്രീറ്റ് കറുപ്പസ്വാമിയുടെ മകൻ അഭിനവ് (10) ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. കറുപ്പസ്വാമിയും ഭാര്യയും മകളും പാലക്കാട്ടേക്കു പോയതായിരുന്നു. ഈ സമയം അഭിനവും മുത്തശ്ശിയും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ സ്വീകരണ മുറിയിലെ ഊഞ്ഞാലിന്റെ കൊളുത്തിൽ ഇട്ട വസ്ത്രത്തിൽ പിടിച്ച് ആടാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ മുറുകിയതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.


Source link

Back to top button