LATEST

ഉമ്മൻ  ചാണ്ടിയുടെ  ചികിത്സയുമായി  ബന്ധപ്പെട്ട  സർക്കാർ  മെഡിക്കൽ  ബോർഡ്; ഗൂ‌ഢാലോചന  നടന്നിട്ടുണ്ടെന്ന് മറിയാമ്മ


കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ചത് കുടുംബത്തോടോ ഉമ്മൻ ചാണ്ടിയോടോ ആലോചിച്ചല്ലെന്ന് ഭാര്യ മറിയാമ്മ. ഒരു ചാനലിനോട് സംസാരിക്കെയാണ് മറിയാമ്മ ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നിൽ ഗൂ‌ഢാലോചന നടന്നിട്ടുണ്ട്. അത് ആരൊക്കെയെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ജീവിതത്തിന് കടുംവെട്ടിടൻ ശ്രമിച്ചു. അത് വിജയിച്ചില്ല. ചാണ്ടി ഉമ്മൻ മന്ത്രിയാകണമെന്ന ആഗ്രഹമൊന്നും തനിക്കില്ല. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കണം. മറ്റ് കാര്യങ്ങളൊക്കെ പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും മറിയാമ്മ കൂട്ടിച്ചേർത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്നും അവർ കൂട്ടിച്ചേർത്തു.


Source link

Back to top button