LATEST

ഉദ്യോഗാർത്ഥികളുടെ പരാതി,​ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമന പട്ടിക മരവിപ്പിച്ചു


തിരുവനന്തപുരം: പി.ആർ.ഡി അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചു. പട്ടിക തയ്യാറാക്കിയതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് ട്രിബ്യൂണലിന്റെ നടപടി. റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച പ്രിസം ജീവനക്കാരുടെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് നടപടി. പ്രിസം പദ്ധതിക്കാരെ താത്കാലിക ജീവനക്കാരെന്ന പരിചയ സർട്ടിഫിക്കറ്റ് നൽകി പി.ആർ.ഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയെന്നാണ് ആരോപണം. റാങ്ക് ലിസ്റ്റ് ചെയ്തത് പിൻവാതിൽ നിയമനം മൂലമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടരി കെ.സി. വേണുഗോപാൽ ആരോപിച്ചു. പി.എസ്.സി പുറത്തിറക്കിയ ലിസ്റ്റി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയും അടക്കം ഇടംനേടിയിട്ടുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.


Source link

Back to top button