LIFESTYLE NEW
ഈ മരം വീട്ടിലുണ്ടോ, കിലോയ്ക്ക് ലഭിക്കുന്നത് ലക്ഷങ്ങൾ, കേടുണ്ടെങ്കിൽ വില ഇരട്ടിയാകും

ലോകത്ത് ഏറ്റവും കൂടുതൽ വിലയേറിയ സുഗന്ധോൽപ്പന്നമായ അഗർവുഡ് എന്നറിയപ്പെടുന്ന ഊദിന് ദൈവത്തിന്റെ വൃക്ഷം എന്നും പേരുണ്ട്. അസാമിലും ത്രിപുരയിലും അഗർത്തലയിലും മാത്രമാണ് ഇതു പ്രധാനമായും കൃഷി ചെയ്യുന്നത്. അഗർ എന്നു പേരുള്ള ഊദിന്റെ ഭൂമിയായതു കൊണ്ട് ത്രിപുരയുടെ തലസ്ഥാനത്തിന് അഗർത്തല എന്ന പേരുണ്ടായത്. അക്വിലേറിയ മരത്തിൽ നിന്നാണ് ഊദ് ഉല്പാദിപ്പിക്കപ്പെടുന്നത്. 40 മീറ്ററോളം ഉയരത്തില്‍ ഊദ് മരം വളരും. ഫിയാലോഫോറ പാരസൈറ്റിക്ക എന്ന ഒരു പൂപ്പല്‍ അക്വിലേറിയ മരത്തില്‍ പറ്റിപ്പിടിക്കുമ്പോള്‍ അത് സുഗന്ധമുള്ള ഒരു പദാർഥം ഉല്പാദിപ്പിക്കുന്നു. ഒരു പ്രത്യേക തരം വണ്ടാണ് ഈ പൂപ്പല്‍ ഉണ്ടാക്കുന്നത്. ഊദ് എണ്ണ വിലകൂടിയതും ഡിമാന്റുള്ളതുമാണ്. അസാധാരണമായി കാണുന്നതും അപൂര്‍വമായി കൃഷിചെയ്യുന്നതുമായ ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ.
Source link


