NATIIONAL

ഇൻസ്റ്റഗ്രാമിലും ഇനി ‘ചേട്ടൻ’, കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളിയായി സഞ്ജു; പിന്നിലാക്കിയത് കീർത്തി സുരേഷിനെ


ചെന്നൈ ∙ ഐപിഎലിൽ സെഞ്ചറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് മറ്റൊരു സന്തോഷനിമിഷം കൂടി. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച നേടിയ സെഞ്ചറിക്കു പിന്നാലെ താരത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാളിയായി സഞ്ജു സാംസൺ മാറി. 2026 ഏപ്രിൽ 13ലെ കണക്കുപ്രകാരം, 19 ദശലക്ഷം (1.9 കോടി) പേരാണ് സഞ്ജുവിനെ പിന്തുടരുന്നത്. നടി അനുപമ പരമേശ്വരന്‍ (16.6 ദശലക്ഷം), നടൻ ദുല്‍ഖര്‍ സല്‍മാന്‍ (15.9 ദശലക്ഷം), നടൻ ടൊവിനോ തോമസ് (8.6 ദശലക്ഷം) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ. സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹൻലാലിനും യഥാക്രമം 5.1 ദശലക്ഷം, 6.4 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. നസ്രിയാ നസീം (8.3 ദശലക്ഷം), പ്രിയ വാര്യർ (7.8 ദശലക്ഷം), പേളി മണി (5.6 ദശലക്ഷം), അമല പോൾ (5.6 ദശക്ഷം) എന്നിവരും ഫോളോവേഴ്സിൽ മുൻപന്തിയിലുള്ള മലയാളികളാണ്. ഫോളോവേഴ്സിന്റെ എണ്ണം ഓരോ നിമിഷവും മാറുന്നതിനാൽ ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്.


Source link

Back to top button