test del 4 copy of del 3
ഇൻഷുറന്‍സിനായി ഭാര്യയെയും മക്കളേയും കൊലപ്പെടുത്തി; 12 വര്‍ഷത്തിനുശേഷം പ്രതി പിടിയിൽ

മലപ്പുറം∙ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫാണ് ബെംഗളൂരുവില്‍ പിടിയിലായത്. 2013ല്‍ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ടുകൊന്നുവെന്നാണ് കേസ്. ജയിലിൽ കിടന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ശേഷം ഒളിവിൽ പോകുകയായിരുന്നു.കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഭാര്യയുടെ പേരിൽ എടുത്ത പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. 76–ാം ദിവസം അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ പ്രതിക്ക് ജാമ്യം ലഭിച്ചു. 2015 ഏപ്രിൽ 22ന് ഒളിവിൽപോയതിനു ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.
Source link


