CINEMA

ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും മാൻ കാൻകോറിന്


കൊച്ചി: സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും നാഷണൽ സേഫ്റ്റി കൗൺസിലിന്റെ ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും മാൻ കാൻകോർ കരസ്ഥമാക്കി. സേഫ്റ്റി അവാർഡ് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. ലേബർ ആൻഡ് സ്കിൽസ് സ്‌പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടർ പി. പ്രമോദ് എന്നിവർ സംബന്ധിച്ചു.ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം ഫാക്ട് സി.എം.ഡി എസ്. ശക്തിമണിയിൽ നിന്ന് മാത്യു വർഗീസ് (സീനിയർ വൈസ് പ്രസിഡന്റ്), ജയഹരി സതീശൻ (ഡിജിഎം – ഓപ്പറേഷൻസ്), ബി . ശശിധരൻ (സീനിയർ മാനേജർ – എച്ച്.ആർ & ഐ.ആർ), ഗബ്രിയേൽ പോൾ (സീനിയർ മാനേജർ പ്രൊഡക്ഷൻ), ഉണ്ണി രാജു (സീനിയർ മാനേജർ മെയിന്റനൻസ്), രജനീഷ് ആർ. ചന്ദ്രൻ (മാനേജർ സേഫ്റ്റി), എസ്. വിപിൻ (അസിസ്റ്റന്റ് മാനേജർ സേഫ്റ്റി), ഓസ്മോൺ ലാംബ (അസിസ്റ്റന്റ് മാനേജർ), സുഹൈബ് എം.എൻ (സേഫ്റ്റി ടീം അംഗം), അഖിൽ രവി (ഓപ്പറേറ്റർ ആൻഡ് വർക്കർ പ്രതിനിധി) എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടർ നിതീഷ് ദേവരാജ് പങ്കെടുത്തു.


Source link

Related Articles

Back to top button