test del 4 copy of del 3

ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’: വിമർശനവുമായി പാക്ക് പ്രതിരോധമന്ത്രി, മറുപടിയുമായി നെതന്യാഹു


ഇസ്‌ലാമാബാദ്∙ യുഎസ്-ഇറാൻ വെടിനിർത്തലിനിടെ ലബനനെ ആക്രമിച്ച ഇസ്രയേലിനെ ‘മനുഷ്യരാശിയുടെ ശാപം’ എന്നു വിശേഷിപ്പിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് ഇതിനു ശക്തമായ മറുപടിയുമായി രംഗത്തെത്തി. പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് ഓഫിസ് പറഞ്ഞു.സമാധാന ശ്രമങ്ങളുടെ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽനിന്നും ഉണ്ടാകേണ്ട പ്രസ്താവനയല്ല ഇതെന്നു ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് പറ‍ഞ്ഞു. ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയൻ സാറും പാക്കിസ്ഥാൻ നേതൃത്വത്തെ പരസ്യമായി ശാസിച്ചു. ഇസ്രയേലിനെ ‘കാൻസർ’ എന്ന് വിളിക്കുന്നത് രാജ്യത്തിന്റെ നാശത്തിനായുള്ള ആഹ്വാനമാണെന്നും, തങ്ങളെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭീകരവാദികളെ ഇസ്രയേൽ പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


Source link

Back to top button