LATEST

ഇവൾ,​ ദുഃഖവെള്ളിയി​ൽ ‘ഉയിർത്തെഴുന്നേറ്റവൾ”


കൊച്ചി: ദുഃഖവെള്ളി ദിനത്തിൽ ‘ഉയിർത്തേഴുന്നേറ്റ” കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി. കഴിഞ്ഞ ദുഃഖവെള്ളി ദിനമായ ഏപ്രിൽ18നാണ് പെരുമ്പാവൂർ കപ്രിക്കാട് അഭയാരണ്യത്തിലെ കലുങ്കിൻകുഴിയിൽ കുടുങ്ങിയ കാട്ടാനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. ഒരു ദിവസംമാത്രമായിരുന്നു പ്രായം. തലേന്ന് മലയാറ്റൂർ വനത്തിൽനിന്ന് പെരിയാർനദി നീന്തിക്കയറിവന്ന ആനക്കൂട്ടത്തിനൊപ്പമാണ് ഇവിടെയെത്തിയത്. കുഞ്ഞിനെ നഷ്ടമായാൽ സാധാരണ കാട്ടാനക്കൂട്ടം അടുത്തദിവസം അതേസ്ഥലത്ത് തിരികെയെത്തും. എന്നാൽ ഇവിടെ അതുണ്ടായില്ല. തുടർന്ന് അവശനിലയിലായിരുന്ന കാട്ടാനക്കുട്ടിയെ അഭയാരണ്യത്തിലെ ആന പരിപാലകർ ഏറ്റെടുത്തു. ഇതുവരെ പേരി​ട്ടി​ട്ടി​ല്ല.


Source link

Back to top button