ഇല്ല, നിർഭാഗ്യ ദേവത നിങ്ങളെ വിട്ടുപോയിട്ടില്ല മാർക്രം !

കഴിഞ്ഞ വർഷം ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്ക നേടിയെടുത്തപ്പോൾ കാലങ്ങളായി അവരെ പിന്തുടരുന്ന ഐ.സി.സി ടൂർണമെന്റുകളിലെ കിരീടവരൾച്ചയ്ക്ക് അറുതിയായെന്നാണ് ക്രിക്കറ്റ് ആരാധകർ കരുതിയത്. എന്നാൽ ഒരു ലോകകപ്പ് കൂടി പിന്നിടുമ്പോൾ എയ്ഡൻ മാർക്രമും സംഘവും നിർഭാഗ്യദേവത തങ്ങളെ വിട്ടുപിരിഞ്ഞിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. പ്രാഥമിക റൗണ്ടിലെയും സൂപ്പർ എട്ടിലെയും എല്ലാ കളികളും ജയിച്ച് സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക അവിടെവച്ച് അപ്രതീക്ഷമായി ന്യൂസിലാൻഡിന് മുന്നിൽ അടിതെറ്റി വീഴുകയായിരുന്നു. പ്രാഥമിക റൗണ്ടിൽ നിഷ്കരുണം ഇതേ ന്യൂസിലാൻഡിനെ തോൽപ്പിച്ചവരാണ് ദക്ഷിണാഫ്രിക്ക. സൂപ്പർ എട്ടിൽ ആതിഥേയരായ ഇന്ത്യയേയും അട്ടിമറിക്കാരായി മുദ്രകുത്തിയ വിൻഡീസിനെയും സിംബാബ്വേയേയും ചവിട്ടിയരച്ചവർ. വൻമരങ്ങൾ പിഴുതെറിഞ്ഞ് മദിച്ചുവന്നവർ പുൽച്ചെടിയിൽ തട്ടിവീണപോലെ അവർ കിവീസിനോട് കീഴടങ്ങി പുറത്തേക്ക് പോകുമ്പോൾ മുൻകാല ഐ.സി.സി ടൂർണമെന്റുകളിലെ ദക്ഷിണാഫ്രിക്കയുടെ നിർഭാഗ്യ പ്രകടനങ്ങളും വീണ്ടും ചർച്ചയാവുകയാണ്. തുടക്കത്തിൽ വലിയ പ്രതീക്ഷകൾ ഉണർത്തുകയും നിർണായക മത്സരങ്ങളിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങുകയുമാണ് ദക്ഷിണാഫ്രിക്കക്കാരുടെ രീതി.1992 ലോകകപ്പ്
Source link



