LATEST

ഇറാൻ-ഇസ്രയേൽ സംഘർഷം; ദുബായ് വിമാനത്താവളത്തിൽ നിയന്ത്രണം: പ്രവർത്തനം നിർത്തിവച്ചു


ദുബായ്: താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ച് ദുബായ് വിമാനത്താവളം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അധികൃതർ സ്ഥിതിഗതികൾ നിയന്ത്രിച്ചുവരികയാണെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.ഇസ്രയേൽ ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വിമാനത്താവളത്തിന് നേരെ സഫോടനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അങ്ങനെയൊരു ആക്രമണം നടന്നിട്ടില്ലെന്നാണ് ദുബായ് അധികൃതർ അറിയിച്ചത്.ചെറിയൊരു ഇടവേളയ്ക്ക് ശേഷം എമിറേറ്റ്സ് എയർലൈൻ സർവീസുകൾ പുനരാരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം വിമാന ടിക്കറ്റ് സ്ഥിരീകരിച്ചിട്ടുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് എത്താവുന്നതാണ്. ദുബായ് വഴി കണ്ര്രകിംഗ് ഫ്‌ളൈറ്റുകളിൽ യാത്ര ചെയ്യേണ്ടവർക്കും തങ്ങളുടെ തുടർന്നുള്ള വിമാനം സർവീസ് നടത്തുന്നുണ്ടെങ്കിൽ യാത്ര തുടരാം.


Source link

Related Articles

Back to top button