test del 2
ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും, ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം- ട്രംപ്

വാഷിങ്ടൺ: ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ഇത് സംഭവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും അത് മിക്കവാറും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‘ഇന്ന് രാത്രി ഇറാൻ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം നശിക്കും. അങ്ങനെ സംഭവിക്കുന്നത് എനിക്ക് ഇഷ്ടമല്ല, പക്ഷെ ഒരുപക്ഷേ അങ്ങനെ സംഭവിക്കാം. എന്നിരുന്നാലും, ഇപ്പോൾ നമുക്ക് പൂർണ്ണവും സമ്പൂർണ്ണവുമായ ഭരണമാറ്റം നടന്നിരിക്കുന്നു. ഇതിലൂടെ വ്യത്യസ്തവും, ബുദ്ധിശാലികളും, അത്രയധികം തീവ്രവാദികളല്ലാത്തവരുമായ മനസ്സുകൾക്ക് പ്രാധാന്യം ലഭിച്ചാൽ, ഒരുപക്ഷേ വിപ്ലവകരമായ അത്ഭുതം സംഭവിക്കാം. ആർക്കറിയാം? ഇന്ന് രാത്രി നമുക്ക് അത് കണ്ടെത്താം. ലോകത്തിന്റെ നീണ്ടതും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണിത്. 47 വർഷത്തെ ചൂഷണത്തിനും അഴിമതിക്കും മരണത്തിനും ഒടുവിൽ അന്ത്യം കുറിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!’. ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ട്രംപ് നടത്തിയ ഈ പുതിയ പ്രസ്താവന വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാനിൽ ഇന്ന് രാത്രി അമേരിക്ക കടുത്ത ആക്രമണങ്ങൾ നടത്തിയേക്കുമെന്നും ട്രംപ് സൂചന നൽകുന്നു.
Source link


