test del 2

ഇറാന്റെ സൈനിക ശേഷി തകർത്തു, യുദ്ധം ജയിക്കാൻ പോകുന്നു; മാരക ആക്രമണം ഉടൻ-ട്രംപ്‌


വാഷിങ്ടൺ: ഇറാനെതിരായ യുദ്ധലക്ഷ്യങ്ങൾ പൂർത്തിയാകാൻ പോകുന്നുവെന്ന്‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനികാക്രമണം ആരംഭിച്ച് നാലാഴ്ച പിന്നിടുമ്പോൾ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ ട്രംപ് പറഞ്ഞത്. തങ്ങളുടെ പ്രധാന യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സൈനിക നടപടി ഉടൻ തന്നെ പൂർത്തിയാകുമെന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ നാവികസേന പൂർണ്ണമായും ഇല്ലാതായെന്നും വ്യോമസേന തകർന്നടിഞ്ഞ നിലയിലാണെന്നും ട്രംപ് അവകാശപ്പെട്ടു. കൂടാതെ, ഇറാന്റെ നേതൃനിരയിലെ ഭൂരിഭാഗം പേരെയും വധിച്ചതായും അദ്ദേഹം പറഞ്ഞു. ഈ ദൗത്യം വളരെ വേഗത്തിൽ തന്നെ അമേരിക്ക പൂർത്തിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ വഴി അമേരിക്കൻ സൈന്യം വേഗമേറിയതും നിർണ്ണായകവുമായ വിജയങ്ങൾ കൈവരിച്ചതായി ട്രംപ് അവകാശപ്പെട്ടു. ലോകത്തിലെ ഭീകരവാദത്തിന്റെ പ്രധാന സ്‌പോൺസറായ ഇറാനെതിരെയുള്ള ഈ പോരാട്ടത്തിൽ അമേരിക്കയുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ പൂർത്തിയാകാറായെന്നും യുദ്ധം വൈകാതെ അവസാനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാന്റെ നാവികസേന പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടു. വ്യോമസേന തകർക്കപ്പെട്ട നിലയിലാണ്.വരും ആഴ്ചകളിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ‘അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഞങ്ങൾ അവരെ അതിശക്തമായി പ്രഹരിക്കാൻ പോകുകയാണ്,’ എന്ന് വൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ കമാൻഡ് ഘടന തകർക്കപ്പെടുകയും മിസൈൽ-ഡ്രോൺ വിക്ഷേപണ സംവിധാനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം തകർത്തതായും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ പ്രധാന നേതൃനിരയിലുള്ള പലരെയും വധിക്കാൻ സൈന്യത്തിന് സാധിച്ചുവെന്നും, ആയുധ നിർമ്മാണ ശാലകൾ ഉൾപ്പെടെയുള്ളവ തകർത്തതായും അദ്ദേഹം കൂട്ടിചേർത്തു. നിലവിൽ തങ്ങളുടെ ശത്രുക്കൾ പരാജയപ്പെടുകയാണെന്നും അമേരിക്കൻ സൈന്യം കൂടുതൽ കരുത്തോടെ മുന്നേറുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.


Source link

Back to top button