test del 3
ഇറാന്റെ ‘സമയം’ അവസാനിക്കുന്നു, ഹോർമുസ് തുറന്നില്ലെങ്കിൽ നരകമെന്ന് ട്രംപ്, ‘അന്ത്യശാസനം’ തള്ളി ഇറാൻ, കൂടുതൽ നഷ്ടത്തിലേക്ക് വിപണികൾ

ലോകവ്യാപാരത്തിന് ഭീഷണിയായി ഇറാൻ –യുഎസ്, ഇസ്രയേൽ യുദ്ധം ആറാമത്തെ ആഴ്ചയിലേക്ക് കടക്കുന്നു. പശ്ചിമേഷ്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് സമുദ്രപാത ഇപ്പോഴും അടഞ്ഞുതന്നെ. ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുവദിച്ച 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കുന്നു. ഏപ്രിൽ ആറിനു മുമ്പ് യുഎസ് നിർദേശം അംഗീകരിക്കണമെന്നാണ് അന്ത്യശാസനം. പാത തുറന്നില്ലെങ്കിൽ ഇറാനു മേൽ ‘നരകമെന്നാണ്’ ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ ട്രംപിന്റെ അന്ത്യശാസനം ഇറാൻ തള്ളിയിട്ടുണ്ട്. യുഎസിന് ‘സർപ്രൈസ്’ ഉണ്ടെന്നും കാത്തിരിക്കാനുമാണ് ഇറാന്റെ പ്രതികരണം. ഇതോടെ വരും ദിവസങ്ങളിലും വിപണികൾ സമ്മർദ്ദത്തിലാകുമെന്ന് ഉറപ്പായി. രാജ്യാന്തര ക്രൂഡ് ഓയിൽ വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് യുദ്ധം തുടങ്ങിയതിന് പിന്നാലെ അടഞ്ഞുകിടക്കുകയാണ്. ഇതോടെ ക്രൂഡ് ഓയിൽ വിലയും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 109 ഡോളറിലാണ് ക്ലോസ് ചെയ്തത്. യുദ്ധം തുടങ്ങിയതിൽ പിന്നെ ക്രൂഡ് ഓയിൽ വില 50 ശതമാനത്തോളം ഉയര്‍ന്നു. നിർണായകമായ സമുദ്രപാത തുറക്കാൻ നിരവധി തവണയാണ് ഇറാനോട് ട്രംപ് ആവശ്യപ്പെട്ടത്. പല തവണ ‘അന്ത്യശാസനങ്ങളും’ നൽകി. പാത തുറക്കാൻ ട്രംപ് സഖ്യരാജ്യങ്ങളുടെ പിന്തുണ തേടിയെങ്കിലും ആരും തയാറായിട്ടില്ല. അടുത്തെങ്ങും ഹോർമുസ് തുറക്കാൻ ഇറാൻ തയാറാകില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. അതേസമയം, നിശ്ചിത സമയത്തിനുള്ളിൽ പാത തുറന്നില്ലെങ്കിൽ യുഎസ് കടുത്ത ആക്രമണത്തിലേക്ക് കടക്കുമെന്നാണ് സൂചന. ഇതിനായി കൂടുതല്‍ യുദ്ധ വിമാനങ്ങളെ മേഖലയിലേക്ക് വിന്യസിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. മറ്റ് മേഖലകളിൽ വിന്യസിച്ചിരുന്ന ലോങ് റേഞ്ച് ക്രൂസ് മിസൈലുകളും മേഖലയിലേക്ക് കൊണ്ടുവരുന്നുണ്ട്.
Source link


