test del 2
ഇറാനെതിരെ ആണവായുധപ്രയോഗത്തിന് UN അവസരം ഒരുക്കുന്നതായി നയതന്ത്രജ്ഞന്റെ അവകാശവാദം, സ്ഥിരീകരണമില്ല

ജനീവ: ഇറാനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ള ഒരു സാഹചര്യത്തിനായി ഐക്യരാഷ്ട്രസഭ (UN)തയ്യാറെടുക്കുകയാണെന്ന് സംഘടനയുമായി ബന്ധമുള്ള നയതന്ത്രജ്ഞന്റെ അവകാശവാദം. ഇക്കാര്യമുന്നയിച്ച് തന്റെ പദവിയിൽനിന്ന് ഇദ്ദേഹംരാജി വെയ്ക്കുകയും ചെയ്തു. ഈ ആരോപണം സ്ഥിരീകരിക്കപ്പെടുകയോ ഇതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടാകുകയോ ചെയ്തിട്ടില്ല. ഐക്യരാഷ്ട്രസഭയിലെ പാട്രിയോട്ടിക് വിഷൻ ഓർഗനൈസേഷന്റെ (PVA) പ്രധാന പ്രതിനിധിയായിരുന്ന മുഹമ്മദ് സഫ, തന്റെ ആശങ്കകൾ വിശദീകരിക്കുന്ന ഒരു കത്തിനൊടൊപ്പം എക്സിലെ ഒരു പോസ്റ്റിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. പിവിഎയ്ക്ക് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിലുമായി (ECOSOC) പ്രത്യേക കൂടിയാലോചനാ പദവിയുണ്ട്, 2013 മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലുൾപ്പെടെ ഒരു ദശാബ്ദത്തിലേറെയായി ഈ സംഘടനയുമായി സഫ ബന്ധപ്പെട്ടിരിക്കുന്നു. 2016 ൽ, ഐക്യരാഷ്ട്രസഭയിലേക്ക് സ്ഥിരം പ്രതിനിധിയായി അദ്ദേഹത്തെ നാമനിർദേശം ചെയ്തു. സഫ ഐക്യരാഷ്ട്രസഭയുമായി ബന്ധമുള്ള പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനോ സ്ഥാപനത്തിൻ്റെ പ്രധാന ഘടനയിലുള്ള നയരൂപകർത്താവോ ആയിരുന്നില്ല.ഐക്യരാഷ്ട്രസഭയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ഒരു ശക്തമായ ലോബിയുടെ സ്വാധീനത്തിലാണെന്നും വിനാശകരമായ ഫലങ്ങൾക്കിടയാക്കുന്ന തീരുമാനങ്ങളിലേക്ക് നയിക്കുമെന്നും സഫ തൻ്റെ പ്രസ്താവനയിൽ ആരോപിച്ചു.“ഐക്യരാഷ്ട്രസഭ ഇറാനിൽ ആണവായുധങ്ങൾ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനാൽ ആളുകൾ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നില്ല, മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യത്തിൻ്റെ ഭാഗമാകാനോ സാക്ഷിയാകാനോ ഞാൻ ആഗ്രഹിക്കുന്നില്ല”, സഫ കുറിച്ചു.
Source link


