test del 3

ഇറങ്ങാതെ ചന്ദ്രനെച്ചുറ്റി തിരിച്ചുവരുന്ന മനുഷ്യർ; 1968ലെ അപ്പോളോ 8 ചരിത്രത്തിന്റെ ആവർത്തനം, പക്ഷേ ലക്ഷ്യങ്ങൾ വ്യത്യസ്തം


ആർട്ടിമിസ് രണ്ടാം ദൗത്യത്തിനു സമമായിരുന്നു 1968ൽ യുഎസ് നടത്തിയ അപ്പോളോ 8 ദൗത്യം. ആർട്ടിമിസ് 2 ചന്ദ്രനിലിറങ്ങാതെ ചന്ദ്രനെച്ചുറ്റി തിരിച്ചുവരാനാണ് ഉദ്ദേശിക്കുന്നത്. ഇതേ ലക്ഷ്യം തന്നെയായിരുന്നു അപ്പോളോ 8നും. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ദൗത്യങ്ങളിലൊന്നായിരുന്നു അപ്പോളോ 8. ഭൂമിയുടെ ഭ്രമണപഥം വിട്ട് മനുഷ്യൻ ആദ്യമായി ചന്ദ്രനിലേക്ക് യാത്ര ചെയ്തത് ഈ ദൗത്യത്തിലൂടെയാണ്. 1968 ഡിസംബർ 21-ന് നാസ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച സാറ്റേൺ V റോക്കറ്റിലെ പേടകത്തിൽ ഫ്രാങ്ക് ബോർമൻ, ജയിംസ് ലവൽ, വില്യം ആൻഡേഴ്സ് എന്നീ മൂന്ന് ബഹിരാകാശയാത്രികരാണ് ഉണ്ടായിരുന്നത്.മനുഷ്യനെ വഹിച്ചുകൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദൗത്യംക്രിസ്മസ് തലേന്ന് യാത്രികർ ഭൂമിയിലേക്ക് തത്സമയ ടെലിവിഷൻ സന്ദേശം അയച്ചത് മറ്റൊരു അവിസ്മരണീയ സംഭവമായിരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ആ പ്രക്ഷേപണം കണ്ടു. വിയറ്റ്നാം യുദ്ധവും സാമൂഹിക അസ്വസ്ഥതകളും നിറഞ്ഞ പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു അത്.


Source link

Back to top button