LATEST
ഇരുച്ചക്ര വാഹനമോഷണ പരമ്പര: യുവാവ് അറസ്റ്റിൽ

കൊച്ചി: എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്കുകളും സ്കൂട്ടറുകളും കടത്തിക്കൊണ്ട് പോകുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേവര പെരുമാനൂർ പുളിക്കൽ വീട്ടിൽ ഡെൽനോ സാബുവാണ് (19) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.കടവന്ത്ര സ്റ്റേഷൻ പരിധിയിലെ ബൈക്കുകളും കടത്തിക്കൊണ്ട് പോയതായി പൊലീസ് പറഞ്ഞു. ഹൈക്കോടതി, ബോട്ട്ജെട്ടി, ആശുപത്രി ജംഗ്ഷൻ തുടങ്ങി നിരവധി ഇടങ്ങളിൽ നിന്ന് അടുത്തിടെ ഇരുച്ചക്രവാഹനങ്ങൾ മോഷണം പോയിരുന്നു. സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐമാരായ ഹരികൃഷ്ണൻ, രാംലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link



