test del 3
ഇരണിയലിൽ യാഡ് റീമോഡലിങ്: ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; റദ്ദാക്കിയ സർവീസുകൾ ഇവ

തിരുവനന്തപുരം ∙ ഇരണിയൽ സ്റ്റേഷനിലെ യാഡ് റീമോഡലിങ്ങിന്റെ ഭാഗമായി 2 ദിവസം കൂടി ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഇന്നും നാളെയും ഭാഗികമായി റദ്ദാക്കിയവ:
∙ മംഗളൂരു – തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) കൊല്ലത്തു നിന്നു സർവീസ് ആരംഭിക്കും. മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. ∙ 29ന് പുണെയിൽ നിന്നു പുറപ്പെട്ട കന്യാകുമാരി എക്സ്പ്രസ് (16381) കുഴിത്തുറയിൽ യാത്ര അവസാനിപ്പിക്കും. 30, 31 തീയതികളിൽ പുണെയിൽ നിന്നു പുറപ്പെട്ട കന്യാകുമാരി എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
Source link


