CINEMA
‘ഇന്റിമേറ്റ് സീനുകൾ അശ്ലീല സൈറ്റിലിടാൻ ശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രേണു സുധി

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി റീലുകളിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7ലൂടെ കൂടുതൽ ആരാധകരെ നേടുകയും ചെയ്തു. ബിഗ് ബോസിന് പിന്നാലെ ഉദ്ഘാടനങ്ങളും ആൽബങ്ങളുമായി രേണു സുധി സജീവമാണ്. ഇൻസ്റ്റഗ്രമിൽ അടുത്തിടെ താരം സബ്സ്ക്രിപ്ഷനും ആരംഭിച്ചിരുന്നു. ഇതിന്റെ പേരിലും രേണുവിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഒരു ആൽബം ഷൂട്ടിംഗിനിടെ തന്റെ ഇന്റിമേറ്റ് രംഗങ്ങൾ അശ്ലീലസൈറ്റിൽ ഇടാൻ ഒരു സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. ആൽബം സംവിധായകനായ വിപിൻ ലാലിനെതിരെയും പ്രവാസി മലയാളിയായ ഷെഫീന ബീവിക്കെതിരെയുമാണ് രേണു രംഗത്തെത്തിയിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം നൽകി തന്റെ ഇന്റിമേറ്റ് രംഗങ്ങൾ പകർത്തി പോൺ സൈറ്റുകളിൽ വിൽക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും തലനാരിഴയ്ക്കാണ് താൻ അവിടെ നിന്നും രക്ഷപ്പെട്ടതെന്നും രേണു പറയുന്നു.
Source link


