LATEST

ഇന്ത്യൻ വനിതകൾ 198ന് പുറത്ത്


പെർത്ത് : ഓസ്ട്രേലിയ്ക്ക് എതിരായ ഏക വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീം ആദ്യനന്നിംഗ്സിൽ 198റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ഓസീസ് ആദ്യദിനം കളി നിറുത്തുമ്പോൾ 96/3 എന്ന നിലയിലാണ്.മറുപടിക്കിറങ്ങിയ ഓസീസിന് ജോർജിയ വോൾ (2), ഫോബീ ലിച്ച്ഫീൽഡ് (9), അവസാന അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ ക്യാപ്ടൻ അലീസ ഹീലി (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത് . 43 റൺസുമായി എല്ലിസ് പെറിയും 20 റൺസുമായി അന്നബെൽ സതർലാൻഡുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ്, കാശ്‌വീ ഗൗതം, പ്രതിക റാവൽ,സയാലി സത്‌ഗാരെ എന്നിവർ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.


Source link

Related Articles

Back to top button