CINEMA
ഇന്ത്യയിൽ 18 വർഷം പൂർത്തിയാക്കി മാൽഡീവിയൻ എയർലൈൻസ്

തിരുവനന്തപുരം: മാലിദ്വീപ് ദേശീയ എയർലൈൻ കമ്പനിയായ മാൽഡീവിയൻ സേവനം ഇന്ത്യയിൽ 18 വർഷം പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിച്ചു. കമ്പനിയുടെ ഏറ്റവും പ്രധാന ബിസിനസ് സെക്ടറായ ഇന്ത്യയിലെ ദീർഘകാല സാന്നിധ്യത്തെ അനുസ്മരിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. 18 വർഷമായി ഇന്ത്യ മാൽഡീവിയൻ അന്താരാഷ്ട്ര യാത്രയുടെ അവിഭാജ്യ ഘടകമാണെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം ഇയ്യാസ് പറഞ്ഞു. നിലവിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് അഞ്ച് പ്രതിവാര സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് രാജ്യത്തിനകത്തുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സൗകര്യപ്രദമായ കണക്ഷനുകളും നൽകുന്നു. ഇതിലൂടെ റിസോർട്ട് ദ്വീപുകൾ, പ്രാദേശിക സമൂഹങ്ങൾ, ബിസിനസ് കേന്ദ്രങ്ങൾ, പ്രധാന സേവനങ്ങൾ എന്നിവയിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ആഘോഷത്തിന്റെ ഭാഗമായി, ദീർഘകാലമായി സേവനമനുഷ്ടിച്ച ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും പുരസ്കാരങ്ങൾ നൽകി. ഐലൻഡ് ഏവിയേഷൻ സർവീസ് ബോർഡ് ചെയർമാൻ അഹമ്മദ് ഷഫീയു, കോമേഴ്സ്യൽ ജനറൽ മാനേജർ മുഹമ്മദ് സഫ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Source link


