test del 4 copy of del 3

ഇനി ക്ലൈമാക്സ്: ആയുധങ്ങൾക്കു മൂർച്ച കൂട്ടി പാർട്ടികൾ; അ‌ടിച്ചും തടുത്തും മുന്നണികൾ


തിരുവനന്തപുരം ∙ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ അടവുകൾ മാറിമാറി പയറ്റി മുന്നണികള്‍. ജമാ അത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും വര്‍ഗീയകക്ഷികള്‍ ആണോ എന്നും അവർ ആര്‍ക്കൊപ്പമാണെന്നുമുള്ളതാണ് മുന്നണി നേതാക്കള്‍ തമ്മിലുള്ള പ്രധാന തര്‍ക്കം. രണ്ടുംകല്‍പിച്ചുള്ള ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കാവും പ്രചാരണരംഗം ഇനിയുള്ള ദിവസങ്ങളില്‍ വേദിയാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള ദേശീയനേതാക്കളുടെ സാന്നിധ്യം പ്രചാരണത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കും. പോളിങ്ങിലേക്ക് അടുക്കുമ്പോള്‍ എഫ്‌സിആര്‍എ നിയമഭേദഗതി, ജമാ അത്തെ ഇസ്‌ലാമി, എസ്ഡിപിഐ ബന്ധം, ശബരിമല സ്വര്‍ണക്കവര്‍ച്ച, ഡീല്‍ ആരോപണങ്ങള്‍ തുടങ്ങി ആവനാഴിയിലെ ആയുധങ്ങളെല്ലാം മൂർച്ച കൂട്ടി പ്രയോഗിക്കുകയാണ് മുന്നണികള്‍.സമാനമായി, ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഒരക്ഷരം മിണ്ടുന്നില്ലെന്നും ഇതു സിപിഎം-ബിജെപി രഹസ്യ ഡീലിന്റെ ഭാഗമായാണെന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ആരോപിച്ചിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങും ഈ വിഷയം പരാമര്‍ശിക്കാന്‍ തയാറായത്. ക്രൈസ്തവ വിഭാഗത്തിന്റെ ഉള്‍പ്പെടെ വോട്ട് ലക്ഷ്യമിട്ടു ബിജെപി നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് എഫ്‌സിആര്‍എ നിയമഭേദഗതി ചൂണ്ടിക്കാട്ടി യുഡിഎഫ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ആശങ്കകള്‍ പരിഹരിക്കാതെ ബില്‍ പാസാക്കില്ലെന്ന് ബിജെപി പറയുമ്പോഴും സഭാ നേതൃത്വത്തിനുള്‍പ്പെടെ ഉടലെടുത്തിരിക്കുന്ന കടുത്ത അതൃപ്തിയും സംശയവും പരമാവധി പ്രചാരണ വിഷയമാക്കി സജീവമാക്കി നിര്‍ത്താനുള്ള നീക്കങ്ങളാണ് യുഡിഎഫ് പയറ്റുന്നത്.ഭരണനേട്ടങ്ങള്‍ ഉയർത്തി എൽഡിഎഫ്  തുടര്‍ഭരണം ഉറപ്പാണെന്നും പത്തു വര്‍ഷം ഭരിച്ച സര്‍ക്കാരിനെതിരെ വലിയതോതില്‍ ഭരണവിരുദ്ധ വികാരം ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നുമുള്ള പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. പത്തു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് മുന്നില്‍നിന്നു നയിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ പ്രതിപക്ഷ നേതാവുമായി സംവാദത്തിന് തയാറെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി, മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി പോസ്റ്റിട്ടു. ‘കേരളത്തെ പിന്നോട്ടടിച്ച യുഡിഎഫിന്റെ ആ ഇരുണ്ടകാലം വരരുത്’ എന്ന മുന്നറിയിപ്പും നല്‍കി. ബിജെപി, എസ്ഡിപിഐ ഡീല്‍ വിവാദങ്ങളില്‍ കുറച്ചു പ്രതിരോധത്തിലായ സാഹചര്യത്തില്‍ ശക്തമായ ജാഗ്രതയിലാണ് മുന്നണി.


Source link

Back to top button