test del 1

ഇത്രയും ശമ്പളമോ? ഒരു മാസം ഷോപ്പിംഗിനുൾപ്പെടെ ചെലവഴിച്ചത് ലക്ഷങ്ങൾ, മൈക്രോസോഫ്‌റ്റ് ജീവനക്കാരിയുടെ വീഡിയോ വൈറൽ

ഹൈദരാബാദ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ട്രന്റാണ് ഒരു മാസത്തെ ചെലവ് വെളിപ്പെടുത്തി വീഡിയോ ഇടുക എന്നത്. പല ഇൻഫ്ലുവൻസർമാരും ഇത്തരം വീഡിയോകളിട്ട് വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ താൻ ഒരു മാസം എത്ര രൂപ എന്തിനെല്ലാം ചെലവഴിച്ചു എന്ന് വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ഇട്ടിരിക്കുകയാണ് ഹൈദരാബാദിൽ താമസിക്കുന്ന മൈക്രോസോഫ്റ്റ് ഇന്ത്യ ജീവനക്കാരി.

ഇക്കഴിഞ്ഞ മാർച്ചിലെ തന്റെ ചെലവിനെക്കുറിച്ചാണ് ടെക്കിയായ സാനിയ അഹൂജ വെളിപ്പെടുത്തിയിരിക്കുന്നത്. ആകെ 1.36 ലക്ഷം രൂപ ചെലവായതായാണ് സാനിയ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നത്. തനിക്ക് എന്തിനെല്ലാമാണ് പണം ചെലവായതെന്നും സമ്പാദ്യശീലങ്ങളെക്കുറിച്ചും അവർ വിശദീകരിക്കുന്നുണ്ട്. മാർച്ചിൽ താൻ അമിതമായി പണം ചെലവഴിച്ചെന്നും ഏപ്രിൽ മാസത്തിൽ അമിത ചെലവുകൾ ചുരുക്കണമെന്നും അവർ പറയുന്നുണ്ട്.

തന്റെ വരുമാനത്തിന്റെ പ്രധാന ഭാഗവും സാനിയ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. 70,000 രൂപ മ്യൂച്വൽ ഫണ്ട്, എസ്‌ഐപികൾ എന്നിവയ്‌ക്കായി മാറ്റിവച്ചു. ഇതാണ് ഈ മാസത്തെ ഏറ്റവും വലിയ ചെലവ്. ഇത് അനാവശ്യ ചെലവല്ലെങ്കിലും മറ്റ് കാര്യങ്ങൾക്കായി പ്രതീക്ഷിച്ചതിലും കൂടുതൽ പണമായെന്ന് സാനിയ പറഞ്ഞു. ഷോപ്പിംഗിനായി 16,749 രൂപ ചെലവായി. വിമാനടിക്കറ്റ് നിരക്ക് കൂടിയതിനാൽ യാത്രാ ചെലവും വർദ്ധിച്ചു. 10,913 രൂപയാണ് യാത്രയ്‌ക്ക് ചെലവായത്. പുറത്ത് നിന്നും അല്ലാതെയും ഭക്ഷണം കഴിച്ചതിന് ആകെ 10,000 രൂപ ചെലവായി. കൂടാതെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 3,500ഉം 2,755 രൂപയും ചെലവായി. സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി 1,200 രൂപ ചെലവഴിച്ചു. എല്ലാം ചേർത്ത് 1,36,857 രൂപ സാനിയയ്‌ക്ക് ഒരു മാസം ചെലവായി.

‘നിങ്ങൾ സമ്പാദിക്കുന്ന പണം എവിടേക്കാണ് പോകുന്നതെന്ന് നിങ്ങൾക്ക് അറിവുണ്ടാകണം. ഓരോ ചെലവും എഴുതിവയ്‌ക്കണം. ഇത് നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നതെന്ന് മനസിലാക്കാനും അമിതമായ ചെലവ് തിരിച്ചരിയാനും സഹായിക്കും. അടുത്ത മാസത്തിൽ അത് ബാലൻസ് ചെയ്യാനും നിങ്ങൾക്ക് സാധിക്കും ‘ – എന്ന് പറഞ്ഞുകൊണ്ടാണ് സാനിയ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

ചെലവുകൾ രേഖപ്പെടുത്താൻ എന്തെങ്കിലും ആപ്പ് ഉപയോഗിക്കുന്നുണ്ടോ എന്നൊരാൾ കമന്റിൽ ചോദിച്ചു. ‘മണി മാനേജർ ‘ എന്നൊരു ടൂൾ ഉപയോഗിക്കുന്നുണ്ടെന്നാണ് സാനിയ അതിന് മറുപടി നൽകിയത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി.

മൈക്രോസോഫ്റ്റിലെ ജീവനക്കാരിയായ സാനിയ ഒരു കണ്ടന്റ് ക്രിയേറ്റ‌ർ കൂടിയാണ്. ഫാഷൻ, ഫിറ്റ്‌നസ്, തന്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയാണ് സാനിയ വീഡിയോയിലൂടെ കാണിക്കുന്നത്.

വീഡിയോ


Source link

Back to top button