LATEST

‘ഇത്തരമൊരു വ്യക്തിയെ എങ്ങനെയാണ് വോട്ടർമാർക്ക് വിശ്വസിക്കാൻ സാധിക്കുക? നാടിന്റെ വികസനമല്ല ബിജെപിയുടെ അജണ്ട’


തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ കേരളത്തിന് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന ബിജെപി സ്ഥാനാർത്ഥിയുടെ കുറ്റസമ്മതം കേരളീയരോടുള്ള അവഹേളനമാണെന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരമൊരു വ്യക്തിയെ എങ്ങനെയാണ് നേമത്തെ പ്രബുദ്ധരായ വോട്ടർമാർക്ക് വിശ്വസിക്കാൻ സാധിക്കുകയെന്നും ശിവൻകുട്ടി ചോദിച്ചു. ‘നാടിന്റെ വികസനമല്ല ബി.ജെ.പി.യുടെ അജണ്ടയെന്ന് അവരുടെ സ്ഥാനാർത്ഥിയുടെ ഈ തുറന്നുപറച്ചിലിലൂടെ ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. എന്തിനാണ് ബി.ജെ.പി. കേരളത്തോട് ഇത്രയധികം വിരോധം കാണിക്കുന്നത്? ഒന്നുമല്ലെങ്കിലും അവരെ പെറ്റുപോറ്റിയ മണ്ണല്ലേ ഇത്. നേമം മണ്ഡലത്തിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വികസനം സംബന്ധിച്ച സംവാദത്തിന് ഞാൻ തയ്യാറാണ് എന്ന് ആവർത്തിക്കുന്നു’- വി ശിവൻകുട്ടി പറഞ്ഞു.


Source link

Back to top button