LIFESTYLE NEW

ഇത് ട്രെയിനാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അത്യാഡംബര ഹോട്ടലുകളേക്കാൾ സൗകര്യം, ടിക്കറ്റ് കിട്ടാൻ രണ്ട് വർഷം കാത്തിരിക്കണം


മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞ യാത്രാമാർഗമാണ് ട്രെയിൻ. അതിനാൽത്തന്നെ ദീർഘദൂര യാത്ര ചെയ്യുന്ന പലരും ട്രെയിനിനെ ആശ്രയിക്കാറുണ്ട്. എന്നാൽ, ലോക്കൽ കോച്ചുകൾ മാത്രമല്ല ട്രെയിനുകളിൽ എസി കോച്ചും മറ്റ് ആഡംബരം നിറഞ്ഞവയും ഉണ്ട്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലാണ് അത്യാഡംബരമായ ട്രെയിനുകൾ കൂടുതലും കാണുന്നത്. അത്തരത്തിൽ ലോകത്തിലെ തന്നെ ഏക ‘സെവൻ സ്റ്റാർ ട്രെയിനു’ള്ളത് ജപ്പാനിലാണ്. സജീവമായ അഗ്നിപ‌ർവതങ്ങൾ മുതൽ അരിയാകെ കടലിന്റെ തീരദേശ കാഴ്‌ചകൾ വരെ ഈ ട്രെയിനിൽ കയറിയാൽ നിങ്ങൾക്ക് ആസ്വദിക്കാനാകും. ഒരു ലോഞ്ച് കാർ, ഒരു ഡൈനിംഗ് കാർ, അഞ്ച് സ്ലീപ്പർ കറുകൾ എന്നിവയാണ് സെവൻ സ്റ്റാർ ട്രെയിനിലുള്ളത്. ജപ്പാന്റെ തനത് രീതിയിലാണ് ഓരോ കോച്ചും നിർമിച്ചിരിക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണ് ഈ ട്രെയിനിലുള്ളത്. ബ്ലൂ മൂൺ എന്ന പേരിൽ ബാർ കാറും വിശാലമായ കാഴ്‌ചകൾ ആസ്വദിക്കാൻ പറ്റിയ വലിയ ജനാലകളുള്ള ഒബ്‌സർവേഷൻ കാറും കൂടാതെ ഒരു ടീ സെറിമണി മുറിയും ട്രെയിനിലുണ്ട്.


Source link

Back to top button