LATEST
‘ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്, പണം കൊടുത്ത സ്ത്രീയെ എനിക്ക് അറിയില്ല’

പാലക്കാട്: വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാലക്കാട് കണ്ണാടിയിൽ എത്തിയത് ക്യാൻസർ രോഗിയെ കാണാൻ ആണെന്നും കാറിൽ ഒരു സംഘം തന്നെ പിന്തുടരുകയായിരുന്നുവെന്നും ശോഭ മാദ്ധ്യമങ്ങളോട് പറഞ്ഞു. വയോധികയ്ക്ക് പണം കൊടുത്ത സ്ത്രീയെ അറിയില്ലെന്നും അവർ വ്യക്തമാക്കി. ‘ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. എന്റെ നേരെ ഉയരുന്ന ആരോപണം ഉണ്ടായില്ലാ വെടിയാണ്. പണം കൊടുത്ത ആ സ്ത്രീയെ എനിക്ക് അറിയില്ല. അവർ എന്റെ കാറിൽ ഉണ്ടായിരുന്നില്ല. എന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കാറിൽ ഒരു സംഘം എന്നെ പിന്തുടർന്നു. അതിനാലാണ് കാർ നിർത്തി സംസാരിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകും. പണം നൽകിയ സ്ത്രീയല്ല എന്റെ കാറിൽ ഇരിക്കുന്നത്. അവരുടെ മുഖം വ്യക്തമല്ല’- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Source link


