NATIIONAL

‘ഇതു തന്ത്രമാണോ? അതോ…’: ചെന്നൈയിൽ സഞ്ജുവിന്റെ ‘മാരക’ ഫിൽഡിങ് പരിശീലനം; ചിത്രം വൈറൽ


ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിലുള്ള സഞ്ജു സാംസന്റെ അരങ്ങേറ്റത്തിനു കാത്തിരിക്കുകയാണ് ആരാധകർ. ട്വന്റി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ തുടർച്ച ഐപിഎലിലും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടീമിൽ സഞ്ജുവിന്റെ റോൾ എന്താകുമെന്ന് സംബന്ധിച്ചും ചർച്ചകൾ പലതും നടക്കുന്നുണ്ട്. ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച താരം, വിക്കറ്റ് കീപ്പറാകുമോ എന്നതാണ് പ്രധാന ചോദ്യം. എം.എസ്.ധോണിയുള്ള ടീമിൽ, ഇത്തവണം ഗ്ലൗസ് സഞ്ജുവിനു കൈമാറുമോ എന്നതാണ് ആകാംക്ഷ. മുൻ ചെന്നൈ താരം കൂടിയായ ആർ.അശ്വിന്റെ ഒരു പോസ്റ്റും ചർച്ചകൾ കൊഴുപ്പിച്ചു. ‘‘സഞ്ജു ഫോസ്റ്ററോടൊപ്പം ഹൈ ബോളുകൾ പരിശീലിക്കുന്നു?? ഇത് പരിശീലിക്കുന്നതാണോ അതോ വിക്കറ്റ് കീപ്പർ സ്ഥാനം ലോക്ക് ആണെന്നതിന്റെ സൂചനയാണോ? സിഎസ്‌കെ ഫീൽഡിങ് ഇനി എലൈറ്റ് ആയിരിക്കും.’’, ‘‘ഇതൊരു സൂചനയാണ്, സഞ്ജു ഫീൽഡ് ചെയ്യുകയും എംഎസ് കീപ്പിങ് തുടരുകയും ചെയ്യും. അടുത്ത വർഷത്തെ ഐപിഎൽ വരെ ഇത് തുടർന്നേക്കാം, അതിനുശേഷം എംഎസ് സമാധാനപരമായി വിരമിക്കും.’’, ‘‘ധോണി വിക്കറ്റ് കീപ്പർ. സിഎസ്‌കെയുടെ ഇലവനിൽ സഞ്ജു സാംസണും ധോണിയും.’’, ‘‘സഞ്ജു ഫീൽഡിങ് ആണ് ചെയ്യുന്നത് കീപ്പിങ് അല്ലെന്ന് തോന്നുന്നു, തലയെ സിഎസ്‌കെ വിക്കറ്റ് കീപ്പറായി കാണുന്നതിൽ സന്തോഷം.’’ തുടങ്ങിയ കമന്റുകൾ അശ്വിന്റെ പോസ്റ്റിനു താഴെ നിറഞ്ഞു.


Source link

Related Articles

Back to top button