test del 3

ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി; ടൗൺഷിപ് നിർമാണം ഇഴയുന്നു


കൽപറ്റ ∙ ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ് നിർമാണം മന്ദഗതിയിൽ. കഴിഞ്ഞ ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയനാണു ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. നേരത്തെ, പ്രതിദിനം 1500ലധികം തൊഴിലാളികളെ ഉപയോഗിച്ച് രാപകൽ വ്യത്യാസമില്ലാതെയായിരുന്നു ടൗൺഷിപ്പിൽ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമാണം പുരോഗമിച്ചിരുന്നത്. എന്നാൽ, ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ നിർമാണം മന്ദഗതിയിലായി. പിന്നീട് നിർമാണമേഖലയിൽ തൊഴിലാളികളും കുറഞ്ഞു.എന്നാൽ, നിലവിൽ ടൗൺഷിപ് നിർമാണത്തിന് വേണ്ടത്ര വേഗമില്ലെന്ന് മാത്രമല്ല ആദ്യഘട്ടത്തിൽ കൈമാറാനുള്ള 178 വീടുകളിൽ പലതിന്റെയും പ്രവൃത്തി പൂർത്തിയായിട്ടുമില്ല. ചില വീടുകളിൽ ടൈൽസ് പാകൽ, പ്ലമിങ് പ്രവൃത്തികൾ പോലും എങ്ങുമെത്തിയിട്ടില്ല. കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ഭൂഗർഭ വൈദ്യുത ശൃംഖല തുടങ്ങിയവയുടെ പ്രവൃത്തിയും ഇഴഞ്ഞു നീങ്ങുകയാണ്. നേരത്തെ പ്രതിദിനം 10 വീടുകളുടെ വാർപ് വരെ പൂർത്തീകരിച്ചിരുന്നു. നിലവിൽ അതും കുറഞ്ഞു.പട്ടികയിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങളുടെ പരാതികൾ പരിഹരിക്കാനായി ലാൻഡ് റവന്യൂ കമ്മിഷണർ അധ്യക്ഷനായി സമിതി രൂപീകരിച്ച് കഴിഞ്ഞ 17ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. അപ്പീൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള 17 അപ്പീലുകളിലുൾപ്പെടെ എല്ലാ അപേക്ഷകളിലും ഹിയറിങ് നടത്തി കഴിഞ്ഞ ജനുവരി 31 മുൻപ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുമാസമാകാറായിട്ടും അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.


Source link

Back to top button