CINEMA

ഇങ്ങനെ പോയാൽ മലയാളിയുടെ ചായകുടിയും മുട്ടും,​ വില്ലൻമാരായി അന്യസംസ്ഥാനങ്ങളും


തൊടുപുഴ: വേനൽചൂട് കടുത്തതോടെ ക്ഷീരമേഖലയിൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ്. ചൂട് ഉയർന്നതോടെ പാൽ ഉത്പ്പാദനം കുറഞ്ഞതിനൊപ്പം പശുപരിപാലനവും വെല്ലുവിളിയാകുകയാണ്. കനത്തചൂടിൽ പശുക്കൾ വീണ് പോകുന്ന സംഭവങ്ങളും ഏറെയാണ്. ചൂടിൽ എല്ലാംകരിഞ്ഞുണങ്ങിയതോടെ പച്ചപ്പുൽ ക്ഷാമം കർഷകരെ വലയ്ക്കുകയാണ്. ഇതിനൊപ്പം കാലി ത്തീറ്റ വിലവർദ്ധനയും താങ്ങാനാകുന്നില്ല. 50കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്ക്ക് നിലവിൽ 1500 രൂപയ്ക്കു മുകളിലാണ് വില. പച്ചപുല്ലിന് ക്ഷാമം നേരിട്ടതോടെ വൈക്കോൽ കൊടുത്താണ് പലരും പശുക്കളെ വളർത്തുന്നത്. ഒരുമുടി വൈക്കോലിന് 15 -20 രൂപയോളമാകും. വിശപ്പകറ്റാമെന്നല്ലാതെ വൈക്കോൽ നൽകിയാൽ പാൽ ഉത്പ്പാദനത്തിൽ വർദ്ധനയുണ്ടാകില്ലെന്നതും പ്രതിസന്ധിയാണ്. വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ കന്നുകാലികൾക്ക് ആവശ്യമായ കുടിവെള്ളം പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പല ക്ഷീരകർഷകരും. മൃഗചികിത്സ ചെലവിലെ വർദ്ധനയും തീറ്റപ്പുൽ കൃഷിയിലെ സ്ഥലപരിമിതിയും കാലികളുടെ എണ്ണത്തിലുണ്ടായ കുറവും അന്യസംസ്ഥാനങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ പാൽ കുറഞ്ഞ വിലയ്ക്ക് എത്തുന്നതും ക്ഷീരമേഖലയ്ക്ക് തിരിച്ചടിയാണ്.


Source link

Back to top button