CINEMA
ആശയുടെ പ്രണയവും ദുഃഖവും പെയ്തിറങ്ങിയ ശബ്‌ദം, ബോളിവുഡ് സംഗീതത്തെ മാറ്റിമറിച്ച ഏഴ് ഗാനങ്ങൾ

പ്രണയവും വിരഹവും വിപ്ലവവും ലഹരിയുമെല്ലാം ഒരേ ശ്വാസത്തിൽ ആവാഹിച്ച മാന്ത്രിക സ്വരത്തിന് ഉടമയായിരുന്നു ആശാ ഭോസ്‌ലെ. ഗായിക എന്നതിലുപരി, പിന്നണി ഗാനരംഗത്തെ തിരുത്തിയെഴുതിയ കലാകാരി കൂടിയാണ് ആശ. ബോളിവുഡിലെ സംഗീത പ്രേമികളുടെ ആസ്വാദനത്തെ മാറ്റിവരച്ച ആശയുടെ ഏഴ് അനശ്വര ഗാനങ്ങൾ ഇന്നും എല്ലാവരും മൂളിപ്പാട്ടായിട്ട് പോലും പാടാറുണ്ട്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ബോളിവുഡിന്റെ സുവർണ കാലഘട്ടത്തിനാണ് ഇതോടെ തിരശ്ശീല വീണത്. പിയാ തൂ അബ് തോ ആജാ (കാരവൻ)
ലൈംഗികതയെയും പ്രലോഭനങ്ങളെയും ഇത്രത്തോളം മനോഹരമായി ആവിഷ്‌കരിച്ച പിയാ തൂ അബ് തോ പോലെ മറ്റൊരു ഗാനം എഴുപതുകളിലുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. എഴുപതുകളിലെ ‘നല്ല പെണ്ണ്’ സങ്കൽപ്പങ്ങളെ തകർത്തുകൊണ്ട്, തന്റെ തനതായ രീതിയിലും ശൈലിയിലൂടെയുമാണ് ആശ ഈ പാട്ടിനെ വിപ്ലവമാക്കിതീർത്തത്.
Source link


