LATEST
ആറൻമുളയിൽ പോര് കനക്കും

വീണയും അബിനും കുമ്മനവും കളത്തിൽപത്തനംതിട്ട: ആറൻമുള മണ്ഡലത്തിൽ ത്രികോണ പോരാട്ടത്തിന് ചൂടേറി. എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി വീണാജോർജ് നേരത്തേ കളത്തിലിറങ്ങി. യു.ഡി.എഫിനു വേണ്ടി യൂത്ത് കോൺഗ്രസിലെ അബിൻ വർക്കിയും എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രംഗത്തിറങ്ങിയതോടെ മത്സരം മുറുകുമെന്ന് ഉറപ്പായി.റോഡ് ഷോയുമായി വീണാജോർജ് പ്രചാരണത്തിന് തുടക്കംകുറിച്ചു. ചെറിയ പെരുന്നാൾ ദിവസമായ ഇന്നലെ മുസ്ളിം മതപണ്ഡിതരെയും വിശ്വാസികളെയും കണ്ടു. എറണാകുളം കോലഞ്ചേരി സ്വദേശിയായ അബിൻ വർക്കി ഇന്നലെ മണ്ഡലത്തിലെത്തി. മുസ്ളിം പള്ളികൾ സന്ദർശിച്ചു.
Source link

