LATEST
ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും

അടൂർ : ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പത്തനംതിട്ട തോന്നിയാമല തോണിക്കുഴി സ്വദേശി വള്ളിക്കാല വീട്ടിൽ രാജേഷ് ( 39) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് മഞ്ജിത്ത് ടി ആണ് 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. 2024 ഡിസംബർ മാസം 31നായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുമൺ എസ്.ഐ വിനോദ് പി ആണ് എഫ് ഐ ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിത ജോൺ പി. ഹാജരായി. പിഴ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Source link

