NATIIONAL

ആരെയെങ്കിലും തല്ലി ഹീറോ ആയതല്ല, വൈഭവ് തല്ലിയവരെല്ലാം ബോളിങ്ങിലെ സൂപ്പർ ഹീറോസ്; ഹെയ്സൽവുഡിനും കിട്ടി


ഗുവാഹത്തി∙ ആദ്യത്തെ മത്സരത്തിൽ മാറ്റ് ഹെൻറി. അടുത്ത മത്സരങ്ങളിൽ കഗീസോ റബാദയും ജസ്പ്രീത് ബുമ്രയും. വൈഭവ് സൂര്യവംശിയെന്ന പതിനഞ്ചുകാരൻ പവർ ഹൗസിന്റെ തല്ലുകിട്ടി പതംവന്ന ലോകോത്തര ബോളർമാരുടെ പട്ടികയിലേക്ക് ഇന്നലെ പുതിയൊരു എൻട്രി കൂടി; ജോഷ് ഹെയ്സൽവുഡ്! 26 പന്തുകളിൽ 7 സിക്സും 8 ഫോറും അടക്കം 78 റൺസ് നേടിയ വണ്ടർ വൈഭവിന്റെ കരുത്തിൽ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 6 വിക്കറ്റിന്റെ ജയം പിടിച്ചെടുത്ത് രാജസ്ഥാൻ റോയൽസ്. മഴമൂലം ഒരു മണിക്കൂർ വൈകിത്തുടങ്ങിയ മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. ക്യാപ്റ്റൻ രജത് പാട്ടിദാർ (40 പന്തിൽ 63), വിരാട് കോലി (16 പന്തിൽ 32), വെങ്കടേഷ് അയ്യർ (15 പന്തിൽ 29 നോട്ടൗട്ട്) എന്നിവരാണ് ബെംഗളൂരുവിന് ഭേദപ്പെട്ട സ്കോർ നൽകിയത്. മറുപടി ബാറ്റിങ്ങിൽ വൈഭവ് നൽകിയ മിന്നൽ തുടക്കവും ധ്രുവ് ജുറേലിന്റെ (43 പന്തിൽ 81 നോട്ടൗട്ട്) ആങ്കർ ഇന്നിങ്സും ചേർന്നതോടെ 18 ഓവറി‍ൽ രാജസ്ഥാൻ ലക്ഷ്യം കണ്ടു. സ്കോർ: ബെംഗളൂരു 20 ഓവറിൽ 8ന് 201. രാജസ്ഥാൻ 18 ഓവറിൽ 4ന് 202. സീസണിൽ രാജസ്ഥാന്റെ നാലാം ജയമാണിത്. ബെംഗളൂരുവിന്റെ ആദ്യ തോൽവിയും.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിനെ (8 പന്തിൽ 13) നഷ്ടമായി. സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ജോഷ് ഹെയ്ൽവുഡിനായിരുന്നു വിക്കറ്റ്. എന്നാൽ പിന്നാലെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വൈഭവ് ബെംഗളൂരു ബോളർമാരെ തലങ്ങും വിലങ്ങും തല്ലി. ഹെയ്സൽവുഡിന്റെ ഓവറിൽ 3 ഫോറും ഒരു സിക്സുമടക്കം 18 റൺസാണ് വൈഭവ് നേടിയത്. 15 പന്തിൽ അർധ സെ‍‍ഞ്ചറി തികച്ച പതിനഞ്ചുകാരൻ കളംനിറഞ്ഞതോടെ ബെംഗളൂരു ഫീൽഡർമാർ കാഴ്ചക്കാരായി. മൂന്നാമനായി എത്തിയ ധ്രുവ് ജുറേലും താളംകണ്ടെത്തിയതോടെ സ്കോർ കുതിച്ചു. ബെംഗളൂരു പേസർ അഭിനന്ദൻ സിങ് എറിഞ്ഞ 6–ാം ഓവറിൽ 22 റൺസ് നേടിയ ജുറേൽ പവർപ്ലേ അവസാനിപ്പിച്ചത് 1ന് 97 എന്ന നിലയിൽ. 37 പന്തിൽ 108 റൺസാണ് ഇരുവരും ചേർന്നു രണ്ടാം വിക്കറ്റിൽ നേടിയത്.പതറിയും പൊരുതിയും


Source link

Back to top button