test del 5 copy of del 3
‘ആരെ പിന്തുണയ്ക്കുമെന്ന് പറയില്ല; പക്ഷേ, മന്ത്രിക്കെതിരെ പ്രചാരണം: ആറന്മുളയിൽ ആശാ പ്രവർത്തകർ’

പത്തനംതിട്ട∙ ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രചാരണവുമായി ആശാ സമരസമിതി പ്രവർത്തകർ. സെക്രട്ടേറിയറ്റ് നടയിൽ 266 ദിവസം നീണ്ട സമരം നയിച്ച ആശാ സമരസമിതി പ്രവർത്തകർക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ തയാറാകാഞ്ഞതിനെ തുടർന്നാണ് ആരോഗ്യ മന്ത്രിക്കെതിരെ പ്രചാരണവുമായി അവർ എത്തിയത്. ആശാ സമരത്തോട് നിഷേധാത്മക സമീപനമാണ് ആരോഗ്യ മന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. സമര സമിതി പ്രവർത്തകരെ അപമാനിക്കാൻ ശ്രമിച്ചു. ഇത്തരം നേതാക്കളെ നമുക്ക് ആവശ്യമില്ലെന്നു പറഞ്ഞാണ് അവർ വീണാ ജോർജിനെതിരെ പ്രചാരണം നടത്തിയത്. അതേസമയം, ആരെ പിന്തുണയ്ക്കണമെന്ന് അവർ പറയുന്നില്ല.അതിനിടെ, ആറന്മുള മണ്ഡലത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ പ്രചാരണത്തിന് ഇറങ്ങി വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ.ഹര്‍ഷീനയും. ആരോഗ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല എന്ന് ആശാസമരക്കാര് പറഞ്ഞപ്പോള്‍, തന്നെ ആരോഗ്യമന്ത്രി അപമാനിച്ചെന്ന് ഹര്‍ഷിന പറഞ്ഞു. ‘‘ഏഴ് വര്‍ഷമായി ഞാന്‍ ദുരിതം അനുഭവിക്കുകയാണ്. വീണാ ജോര്‍ജ് ഐസിയുവില്‍ വച്ച് നെറ്റിയില്‍ ഉമ്മവച്ചു പോയതല്ലാതെ നാലുവര്‍ഷമായിട്ടും ഒരു സഹായവും കിട്ടിയിട്ടില്ല. താന്‍ അനുഭവിച്ച വേദനയെ ഒരു സ്ത്രീ ആയ വീണാ ജോര്‍ജ് അപമാനിച്ചു’’ – ഹർഷിന പറഞ്ഞു.
Source link


