LATEST

‘ആരുടെയും ഔദാര്യത്തിലല്ല ഇതുവരെ എത്തിയത്, ഞങ്ങൾ മുന്നോട്ടുപോകും’; വേടന്റെ പാട്ട് തടഞ്ഞതിനെതിരെ സഹോദരൻ


ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് റാപ്പർ വേടന്റെ പാട്ടിന് ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് സഹോദരൻ ഹരിദാസ്. ആരുടെയും ഔദാര്യത്തിലല്ല ഇതുവരെ എത്തിയതെന്നും എല്ലാ കലാകാരന്മാരും വളരണമെന്നും അദ്ദേഹം പറഞ്ഞു. ‘വിലക്കിന് ജനാധിപത്യത്തിൽ ഇടമില്ല. ആരൊക്കെയോ അടിച്ചേൽപ്പിച്ച സംസ്‌കാരത്തിന്റെ അടിമകളായി ജീവിക്കുന്നവർ നമുക്കിടയിലുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണിത്. വേടനെപ്പോലൊരു കലാകാരന് ഇത് അനുഭവിക്കേണ്ടി വരുന്നെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകും? എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് ഞങ്ങൾ മുന്നോട്ടുപോകും. ആരുടെയും ഔദാര്യത്തിലല്ല ഞങ്ങൾ ഇവിടെയെത്തിയത്. വേടന്റെ വരികളെ ഭക്തജനസംഘങ്ങളുമായി അനാവശ്യമായ താരതമ്യം ചെയ്യരുത്. എല്ലാ കലകളും കലാകാരന്മാരും വളരണം’ – ഹരിദാസ് പറഞ്ഞു.


Source link

Back to top button